Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stray Dog

Malappuram

തെ​രു​വ്‌​നാ​യ ശ​ല്യം രൂ​ക്ഷം: ആ​ശ​ങ്ക​യി​ലാ​യി നാ​ട്ടു​കാ​ര്‍

അ​ങ്ങാ​ടി​പ്പു​റം : വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കി അ​ങ്ങാ​ടി​പ്പു​റ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം.

അ​ങ്ങാ​ടി​പ്പു​റം, വൈ​ലോ​ങ്ങ​ര ആ​ശാ​രി​പ​ടി, പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ ഗാ​ന്ധി​ന​ഗ​ര്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ര്‍​ഡ് ഐ​എ​ച്ച്ആ​ര്‍​ഡി റോ​ഡി​ല്‍ മൗ​ലാ​നാ ന​ഴ്‌​സിം​ഗ് കോ​ള​ജ് , ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രെ തെ​രു​വ്‌​നാ​യ ശ​ല്യം ബാ​ധി​ച്ചി​ട്ടു​ണ്ട്.അ​തി​രാ​വി​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍, മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.

കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന നാ​യ​ക​ള്‍ വ​ഴി​യാ​ത്ര​ക്കാ​രെ ഓ​ടി​ക്കു​ന്ന​തും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ബി​സി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തും തെ​രു​വ്‌​നാ​യ ശ​ല്യം കൂ​ടാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

District News

വാ​ഴ​ക്കു​ളം ടൗ​ണി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

വാ​ഴ​ക്കു​ളം: ടൗ​ണി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​ം. വാ​ഴ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​യ​ക​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വും ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യി. നാ​യ​ക​ൾ കൂ​ട്ട​മാ​യി ഇ​വി​ടെ എ​ത്തു​ന്ന​തി​നാ​ൽ യാ​ത്രി​ക​ർ സ്റ്റോപ്പിൽ നിന്നും മാ​റി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ട​വ​ഴി​ക​ളി​ൽ നി​ന്നും മ​റ്റും പൊ​ടു​ന്ന​നെ ചാ​ടി​വീ​ഴു​ന്ന നാ​യ​ക്കൂ​ട്ടം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പാ​യ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​വുമുണ്ട്. രൂ​ക്ഷ​മാ​യ നാ​യ ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

തെ​രു​വു​നാ​യ ഭീ​ഷ​ണി​: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

വെ​ള്ളൂ​ർ: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.
പ​ഞ്ചാ​യ​ത്തി​ലാ​കെ ആ​യി​ര​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ളു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റ മ​ട​ത്തേ​ടം, പ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്തു​ത​ന്നെ നൂ​റി​ല​ധി​കം തെ​രു​വു​നാ​യ്ക്ക​ളു​ണ്ട്. വെ​ള്ളൂ​ർ പ​മ്പ് ഹൗ​സ്, ക​മ്പ​നി​പ്പ​ടി, കേ​ന്ദ്ര വി​ദ്യാ​ല​യം റോ​ഡ്, പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ​പ​ടി, ആ​ളൊ​ഴി​ഞ്ഞ ക​മ്പ​നി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, ഇ​എ​സ്എ ആ​ശു​പ​ത്രി പ​രി​സ​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളൊ​ക്കെ തെ​രു​വു​നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നാ​ളു​ക​ളാ​യി വെ​ള്ളൂ​ർ പ​മ്പ് ഹൗ​സ്, ക​മ്പ​നി​പ്പ​ടി, കേ​ന്ദ്ര വി​ദ്യാ​ല​യം റോ​ഡ്, പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ​പ​ടി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല.
ഇ​രു​ൾ മൂ​ടി​യ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ജൈ​വ മാ​ലി​ന്യ​മ​ട​ക്കം ത​ള്ളു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ൾ ഇ​വി​ടെ പെ​രു​കു​ക​യാ​ണ്.

ജ​ന​ജീ​വി​ത​ത്തി​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ മാ​റി​ക്ക​ഴി​ഞ്ഞ​തി​നാ​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​നും മാ​ലി​ന്യം ത​ള്ള​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ആ​ദ്യ ട്രി​പ്പ് എ​ടു​ക്കാ​നാ​യി എ​ത്തി​യ ഡ്രൈ​വ​ര്‍ അ​ജ്മ​ല്‍ ബാ​ബു​വി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​ന്‍ത​ന്നെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ജ്മ​ൽ ബ​സി​ന​ടു​ത്തേ​ക്കു ചെ​ന്നു ഡോ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന നാ​യ ചാ​ടി​വീ​ണ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​ടി​ച്ചു കീ​റു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന സ​ര്‍​വീ​സാ​യി​രു​ന്നു ഇ​ത്. അ​ധ്യാ​പ​ക​രും സ്ഥി​രം യാ​ത്ര​ക്കാ​രും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഡ്രൈ​വ​ര്‍​ക്ക് പ​രു​ക്കേ​റ്റ​തോ​ടെ ഈ ​സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഡി​പ്പോ​യി​ല്‍ വ​ച്ച് യാ​ത്ര​ക്കാ​രി​ക്കും തൊ​ട്ടു​മു​ന്നി​ലെ ചാ​യ​ക്ക​ട​യ്ക്കു സ​മീ​പം മ​റ്റൊ​രു ഡ്രൈ​വ​ര്‍​ക്കും തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജം​ഗ്ഷനാ​യ കു​ന്നു​മ്മ​ലി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധിച്ചി​രി​ക്കു​ക​യാ​ണ്. ഡി​പ്പോ​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യി ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ, ഡി​പ്പോ പ​രി​സ​ര​ത്ത് നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

National

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ബൂ​ന്ദി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി റി​ങ്കു ഭീ​ലാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഒ​രു കൂ​ട്ടം തെ​രു​വു​നാ​യ്ക്ക​ൾ ചേ​ർ​ന്ന് റി​ങ്കു​വി​നെ ആ​ക്ര​മി​ച്ച​ത്.

ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. റി​ങ്കു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റു​ക​യും ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up